ഓണാശംസകള്‍




മുക്കുറ്റിയും കാശിതുംബയും വംശനാശം മുന്നില്‍ കണ്ടു കേഴുന്നു .. നിറപുത്തരിക്കു വെയ്ക്കാന്‍ കതിരിനായി മലയാളി തമിഴ് ലോറിയും കാത്തിരിക്കുന്നു . ഒരു നെല്‍ക്കണി മലയാള മണ്ണില്‍ വീണു കിളുര്‍ക്കാന്‍ കൊതിക്കുന്നു .. മുക്കുറ്റി പൂക്കള്‍ കസവ് നെയ്ത ഒറ്റയടി പാതകളും , കൊയ്തൊഴിഞ്ഞ പാടത്തെ തല പന്ത് കളിയും പുതു തലമുറക്ക്‌ അന്ന്യമായിരിക്കുന്നു എന്നിട്ടും മലയാളി ഓണം ആഘോഷിക്കുകയാണ് - കടലാസ് പൂക്കളാല്‍ പൂക്കളം ഇട്ടും , അന്യ സംസ്ഥാങ്ങളില്‍ നിന്നും വരുന്ന അരിയും പച്ചക്കറിയും മുഷ്ടടാനംമുണ്ടും ടെലിവിഷന് മുന്നില്‍ ഇരുന്നും മലയാളി ഓണം ആഘോഷിക്കുന്നു കാര്‍ഷിക കേരളത്തിന്റെ ഓണം ഓര്‍മകളില്‍ മാത്രം ആയിരിക്കുന്നു ഓണം എന്ന് ഗ്രിഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളാണ് കച്ചവട കേരളത്തിന്റെ ഇ പുതിയ ഓണത്തിനെ നമുക്കും വരവേല്‍ക്കാം .... ആഘോഷിക്കാം എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Comments

Popular posts from this blog

DREAM

ITS OVER